തരൂരിന് കിട്ടിയ വലിയ സ്വീകരണത്തിന് രാഷ്ട്രീയ മാനമുണ്ടോ?

sasi-counter-point
SHARE

രാഷ്ട്രീയകേരളം സാകൂതം കാത്തിരുന്ന ഒരു ചടങ്ങാണ് ഇന്ന് ചങ്ങനാശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടന്നത്. മന്നം ജയന്തി ഉദ്ഘാടനത്തിന് ഇക്കുറി ഡോ.ശശി തരൂര്‍ എംപിയെ വിളിച്ചതുമുതലുള്ള കൗതുകം നിറഞ്ഞ ചോദ്യങ്ങളില്‍ ചിലതായിരുന്നു, ക്ഷണിച്ചുകൊണ്ടുവരുന്ന ആളെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എന്ത് വിളിക്കും എന്നതും ശശി തരൂര്‍ ആ വേദിയില്‍ എന്ത് പറയും എന്നതും. അത് രണ്ടുമാണ് ഈ കേട്ടത്. മന്നം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നായന്മാരെക്കുറിച്ച് പറഞ്ഞ വാചകം–ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന വാചകം ഇന്ന് ശശി തരൂര്‍ കടമെടുക്കുമ്പോള്‍ അതാരെക്കുറിച്ചാണ്? ആര് കാരണമാണ് അങ്ങനെ ഒരനുഭവം തരൂരിനുണ്ടായത്? പെരുന്നയിലെ പറച്ചിലിന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രത്യേക പ്രസക്തിയുണ്ടോ? പെരുന്നയിലെ വലിയ സ്വീകരണത്തിന് രാഷ്ട്രീയമാനം എത്രയുണ്ട്?

Does Tharoor's grand reception have a political dimension?

MORE IN COUNTER POINT
SHOW MORE