ഭരണഘടനയോട് മതിപ്പുണ്ടോ? സജി ചെറിയാന്റെ സത്യവാചകം എന്ത്?

counter-point
SHARE

നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും താൻ പുലർത്തുമെന്ന് ഒരിക്കൽ കൂടി ഏറ്റുചൊല്ലാൻ ഒരുങ്ങുകയാണ് സിപിഎം നേതാവ് സജി ചെറിയാൻ. ഈ ഭരണഘടന അനുസരിച്ച് തന്നെ തന്റെ കർത്തവ്യങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം ബുധനാഴ്ച കേരളത്തിന് മുൻപാകെ സത്യവാചകം ചൊല്ലും. പക്ഷെ ഇതേ ഭാരതത്തിന്റെ ഭരണഘടനയെെക്കുറിച്ച് സജി ചെറിയാനുള്ള ചിന്ത എന്താണ് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ് എന്നത്  പൊതുവേദിയിൽ പറഞ്ഞതാണ് കേട്ടത്. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ഈ അഭിപ്രായം സജി ചെറിയാന് മാറിയിട്ടുണ്ടോ? ഇല്ലെങ്കിൽ കൊള്ളയടിക്കാൻ ബ്രിട്ടീഷ്ക്കാരൻ പറഞ്ഞത് കേട്ടെഴുതിയ ഭരണഘടനയോട് എങ്ങനെയാണ് സജി ചെറിയാൻ നിർവ്യജമായ കൂറും വിശ്വസ്തതയും പുലർത്തുക? സജി ചെറിയാന്റെ സത്യവാചകം എന്താണ്?

MORE IN COUNTER POINT
SHOW MORE