ഉമ്മന്‍ചാണ്ടിയോട് മാപ്പുപറയണ്ടേ?; ഇങ്ങനെ കാട്ടിക്കൂട്ടിയിട്ട് എന്തുനേടി?

CP
SHARE

സോളര്‍ തട്ടിപ്പ് കേസ് പ്രതി നല്‍കിയ പീഡന പരാതി സിബിഐയ്ക്ക് വിട്ട ഇടതുസര്‍ക്കാര്‍ നടപടി വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതും അന്വേഷണം നേരിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചതുമെല്ലാമാണ് ഈ കേട്ടത്. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാരാദ്യം പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. കൃത്യമായി പറഞ്ഞാല്‍ വേങ്ങര ഉപതിര‍ഞ്ഞെടുപ്പ് ദിവസം രാവിലെ 9ന് വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി അന്വേഷണതീരുമാനം പറഞ്ഞു. വര്‍ഷങ്ങള്‍ പോയി. പൊലീസ് ഒന്നും കണ്ടെത്തിയില്ല. പരാതിക്കാരി സിബിഐ വേണമെന്ന് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ സിബിഐയ്ക്ക് വിടുന്നു. ഇന്ന് സിബിഐ കോടതിയെ അറിയിക്കുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന്. അപ്പോള്‍ എന്തിനായിരുന്നു ഈ അന്വേഷണം? അതുവഴി സര്‍ക്കാര്‍ എന്ത് ലക്ഷ്യമിട്ടു? എന്ത് നേടി?

MORE IN COUNTER POINT
SHOW MORE