ഇനി ഒതുക്കലോ തിരുത്തലോ? പാര്‍ട്ടിയുടെ മൗനത്തിന്‍റെ പൊരുളെന്ത്?

Counter-Point
SHARE

റിസോട്ടും വഴിവിട്ട ഇടപാടും അനധികൃത സ്വത്ത് സമ്പാദനവുമെന്ന,  ഇ.പി.ജയരാജനെതിരായ പി.ജയരാജന്‍റെ  രണ്ടും കല്‍പ്പിച്ചുള്ള പരാതി CPM പിബിക്ക് മുന്‍പിലേക്ക് വരികയാണ്. സംസ്ഥാന നേതൃത്വത്തില്‍നിന്ന് പോളിറ്റ് ബ്യൂറോ വിശദാംശങ്ങള്‍ തേടി എന്നാണ് പുതിയവിവരം. ചോദ്യവും വിവാദവും  അങ്ങനെ അന്തരീക്ഷത്തില്‍ നില്‍ക്കെ, അതിന് തിരി കൊളുത്തിയയാള്‍..പി.ജയരാജന്‍, ഇന്നും വ്യക്തമാക്കി ചിലത്..  ‘നാടിന്‍റെയും പാര്‍ട്ടിയുടെയും കീഴ്‍വഴക്കങ്ങള്‍ നേതാക്കള്‍ പാലിക്കണം. വ്യതിചലനമുണ്ടായാല്‍ ചൂണ്ടിക്കാട്ടും, തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല’.,. കാസര്‍കോട്ടൊരു പൊതുപരിപാടിയില്‍ പി.ജയരാജന്‍ ഇന്ന് പറഞ്ഞതാണിത്.  വിവാദത്തിന്‍റെ രണ്ടാം ദിനവും EPക്കും സിപിഎം സെക്രട്ടറി എംവി.ഗോവിന്ദനും മൗനം. 

പണ്ട് ഈ റിസോട്ടിനെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യപരിഷത്ത് അംഗവും രംഗത്ത്. 

പ്രധാന ചോദ്യങ്ങളിവയാണ്.. പാര്‍ട്ടി അന്വേഷിക്കുമോ ? എങ്കില്‍ എവിടെവരെ പോകും ? വെട്ടലോ തിരുത്തലോ  ഒതുക്കലോ പ്രതീക്ഷിക്കേണ്ടത് ? ഉള്‍പ്പാര്‍ട്ടി അന്വേഷണത്തില്‍ ഒതുങ്ങേണ്ട ഗൗരവമാണോ ഈ ആരോപണത്തിനുള്ളത്... 

MORE IN COUNTER POINT
SHOW MORE