കണ്ണൂരിലെ സിപിഎമ്മില്‍ സംഭവിക്കുന്നതെന്ത് ? ഈ അമ്പ് എവിടെയെല്ലാം തറയ്ക്കും?

Counter-Point
SHARE

പൊതുസമൂഹത്തിലെ ജീര്‍ണത പാര്‍ട്ടി ശരീരത്തിലേക്കും അരിച്ചുകയറുന്നുണ്ടെന്ന് വാഴാഴ്ച സംസ്ഥാന കമ്മിറ്റിയോഗം കഴിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതു കൂടിയാണ്...  ദാ.. നമ്മള്‍ ഇപ്പൊ വീണ്ടും കേട്ടത്. ബുധനും വ്യാഴവുമായി ചേര്‍ന്ന ആ യോഗത്തിലാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ രണ്ടും കല്‍പ്പെച്ചെന്ന മട്ടില്‍ പി.ജയരാജന്‍ റിസോട്ടു പരാതി, സാമ്പത്തിക ആരോപണം തുടങ്ങിവ ഉന്നയിച്ചതെന്ന് ഇന്ന് നമ്മളറിഞ്ഞു. തെളിവുണ്ടെന്നും അന്വേഷിക്കണമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു.  ഇത് സംസ്ഥാന സെക്രട്ടറി തള്ളിയില്ല. പകരം, പരാതി രേഖാമൂലം നല്‍കാന്‍ എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചു.  ഇ.പി.ക്കെതിരെ യോഗത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് നേരിട്ട് നിഷേധിക്കാന്‍ പി.ജയരാജനും തയാറായില്ല.. കണ്ണൂരിലെ സിപിഎമ്മില്‍ സംഭവിക്കുന്നതെന്ത് ? എവിടെയൊക്കെ തറയ്ക്കും ഈ അമ്പുകള്‍.. സ്വാഗതം കൗണ്ടര്‍ പോയ്ന്‍റിലേക്ക്.. 

MORE IN COUNTER POINT
SHOW MORE