മെസിയോടിത്ര അടുപ്പമെന്തുകൊണ്ട്? അടുത്ത ലോകകപ്പിലും ഇറങ്ങുമോ?

Counter-Point
SHARE

ഇതിഹാസനിയോഗം കാല്‍പന്തുമൈതാനത്ത് പൂര്‍ണതനേടിയ സമയത്തിന്, ഇന്നലെ സാക്ഷ്യം വഹിച്ച് ഇന്നും അതിന്‍റെ പൊലിവില്‍ നില്‍ക്കുകയാണ് നമ്മള്‍. മെസി ! ആ പേര് അര്‍ജന്‍റീനയോടുള്ള ഇഷ്ടത്തിന്‍റെ അതിരും ഭേദിച്ച് മലയാളിക്കിടയില്‍ പ്രിയങ്കരമാണ്. ഫുട്ബോള്‍ പ്രേമികള്‍ ഭൂരിഭാഗവും ഇന്നലെ സ്വപ്നം കണ്ടുകാണണം.. മെസിക്കൊരു കപ്പ് എന്ന്. അക്കൂട്ടത്തില്‍ തോറ്റുമടങ്ങിയ ബ്രസീലും, പോര്‍ച്ചുഗലും, ഇംഗ്ലണ്ടുമടക്കം ടീമുകളുടെ ആരാധകരുമുണ്ടാകും. മെസിക്കൊരു കപ്പ് പദ്ധതി വിജയരമായി മുന്നോട്ടെന്ന ട്രോളുകളും മെസിയോടും അദ്ദേഹത്തിനായുള്ള ആരാധകരപ്രകീര്‍ത്തനത്തോടും വിയോജിപ്പുള്ളവരില്‍ നിന്ന് കേട്ടു. അത് മറ്റൊരുവശം. പക്ഷേ പൊതുവില്‍.. എന്തുകൊണ്ടാണ് സവിശേഷമായി മലയാളിക്കിത്ര മെസി പ്രേമം ? താങ്ക്യു കേരള എന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നമ്മളെ പ്രത്യേകം ഓര്‍ത്തുപറഞ്ഞത് എന്തുകൊണ്ടാണ് ?.. മറുവശത്ത്, കിലിയന്‍ എംബാപെ എന്ന 23 വയസ് മാത്രം പ്രായമുള്ള ഒരു പ്രതിഭാസമുണ്ട്. കളിക്കളത്തില്‍ താന്‍ രചിച്ചതത്രയും ആമുഖം, ഇനി എഴുതുന്നതല്ലോ അധ്യായം എന്ന നിലയിലാണ് ആ താരത്തിന്‍റെ നില്‍പ്. എംബാപ്പെയെ നമ്മള്‍ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് ? മനസില്‍ കുടിയിരുത്തുന്നത്. ? ഈ ചോദ്യങ്ങളുടെ മലയാളി മനസ് തേടുകയാണ് കൗണ്ടര്‍ പോയ്ന്‍റ്..

MORE IN COUNTER POINT
SHOW MORE