ആദ്യം പഠിപ്പിക്കേണ്ടത് ആരെ?; മാറ്റങ്ങളോട് പിന്തിരിപ്പൻ‌ സമീപനമോ?

CP
SHARE

വിദ്യാഭ്യാസരംഗത്ത് ഏതെങ്കിലും തരത്തില്‍ വിവാദമായ ഒരു പരിഷ്കാരത്തിനുമില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചതിന്റെ പിറ്റേന്ന് മുസ്്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി പറയുന്നു, കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാന്‍ പോകുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും ആണ് എന്ന്. അങ്ങനെ പഠിപ്പിച്ചാല്‍ എന്തുണ്ടാകും, നാടിന്റെ സംസ്കാരം എന്താകും എന്ന് ആകുലപ്പെടുന്നു അദ്ദേഹം. ധാര്‍മിക കാഴ്ചപ്പാടുള്ള അന്തരീക്ഷം സൃഷ്ടിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചര്‍ച്ചകള്‍ക്കായുള്ള കുടുംബശ്രീയുടെ കൈപ്പുസ്തകം വായിക്കാന്‍ പോലും പറ്റാത്തവിധം വൃത്തികേടാണെന്നും ആക്ഷേപം. ആണോ? കേരളത്തെ ധാര്‍മികമായി തകര്‍ക്കാനാണ് സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കാരനീക്കം എന്നതിന് തെളിവിന്റെ ഒരു കണിക എവിടെ? നമ്മളിത്ര പിന്തിരിപ്പനാകണോ? 

MORE IN COUNTER POINT
SHOW MORE