കേരളരാഷ്ട്രീയത്തിലെ ‘ലീഗ് മൽസരം’ എങ്ങോട്ട്?; ഒടുക്കം എന്ത്?

Counter-Point
SHARE

ലീഗ് വര്‍ഗീയപ്പാര്‍ട്ടിയല്ലെന്ന് സിപിഎം സാക്ഷ്യപത്രം. ഗവര്‍ണര്‍ വിഷയത്തിലടക്കം കോണ്‍ഗ്രസിനെ ലീഗ് തിരുത്തിയെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രശംസ, ഇന്നതിന്‍റെ ചുവടുപിടിച്ച് ചര്‍ച്ച, വിശദീകരണം. ലീഗ് എല്‍ ഡി എഫിലേക്കെന്ന അഭ്യൂഹത്തിന്,, ഇല്ലെന്ന് ആവര്‍ത്തിച്ച് മറുപടി പറഞ്ഞ് ഇന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍.വര്‍ഗീയപ്പാര്‍ട്ടിയല്ലെന്നത്  യാഥാര്‍ഥ്യമെന്നും സാദിഖലി ശിഹാബ്തങ്ങള്‍.അപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തി വീണ്ടും  എം.വി.ഗോവിന്ദന്‍. വരാന്‍ പോകുന്ന കാലത്തേക്ക് ഇപ്പോഴേ പറഞ്ഞുവയ്ക്കേണ്ട കാര്യമില്ലെന്ന് പ്രതികരണം. ലീഗ് മോഹത്തിന്‍റെ  വെള്ളം വാങ്ങിവച്ചേക്കെന്ന് സി.പി.എമ്മിനോട് പ്രതിപക്ഷ നേതാവ്. ജനങ്ങളെ സിപിഎം വര്‍ഗീയമായി വേര്‍തിരിക്കുന്നുവെന്ന് ബിജെപി. ഇങ്ങനെയൊരു കളി കേരളത്തില്‍ തുടരുമ്പോള്‍, ഡല്‍ഹിയിലെ കോണ്‍ഗ്രസ്–ലീഗ് എംപിമാര്‍ക്കിടയില്‍ മറ്റൊരു ഭിന്നസ്വരം.  പാര്‍ലമെന്‍റില്‍ ഏക വ്യക്തി നിയമ ബില്ലില്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം.പി വാഹാബ്, ഇല്ലെന്ന് കോണ്‍ഗ്രസ്.. ഇതിന്‍റെ ഒടുക്കം എന്താകും? എവിടെ വരെ പോകും. 

MORE IN COUNTER POINT
SHOW MORE