അച്ചടക്കവാളില്‍ ഒതുങ്ങുമോ ?; കെപിസിസിയുടെ പുറപ്പാടെന്തിന് ?

Counter-Point
SHARE

ശശിതരൂരിന്‍റെ തുടരുന്ന പരിപാടികളും പര്യടനവും സംസ്ഥാന കോണ്‍ഗ്രസില്‍ തീര്‍ത്ത അലയൊലി എങ്ങനെയെങ്കിലും ഒന്ന് കെട്ടടങ്ങണം എന്ന് കെപിസിസിക്ക് ഇപ്പോള്‌‍ ചിന്തയുണ്ട്. എന്നാല്‍ തരൂരിനെ കണിശമായും നിയന്ത്രിക്കണമെന്നും ഉണ്ട്. ഇന്ന് നേതാക്കളുടെ വാക്കുകളില്‍ അത് വ്യക്തം. സമാന്തരപ്രവര്‍ത്തനം പാടില്ലെന്നും,, പരിപാടികള്‍ നേതാക്കള്‍ ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണമെന്നും അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂരിനും ഒപ്പം നിന്നവര്‍ക്കും പ്രത്യക്ഷ താക്കീതാണിത്. അച്ചടക്കത്തിന് നിര്‍വചനമെന്തെന്ന് എം.കെ.രാഘവന്‍റെ മറുചോദ്യം. തരൂര്‍ അച്ചടക്ക ചട്ടക്കൂടിനകത്തേ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ എന്ന് വി.മുരളീധരനും മറുപടി നല്‍കുന്നു. ഇതിനിടയ്ക്ക് , ഭിന്നതകള്‍‌ മറന്ന് സാധരണക്കാര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരന്‍റെ മഞ്ഞുരുക്കല്‍ ശ്രമം. ഏതായാലും തരൂര്‍ തുടരുകയാണ്. മലബാറിന് പിന്നാലെ വരും ദിനങ്ങളിലും കൊച്ചിയിലും കോട്ടയത്തും പെരുന്നയിലുമൊക്കെയായി തരൂരിന് തിരക്കിട്ട പരിപാടികളാണ്. കോണ്‍ഗ്രസ് എങ്ങനെ നീങ്ങും ? അച്ചടക്ക വാളില്‍ ഒതുങ്ങുമോ ?

MORE IN COUNTER POINT
SHOW MORE