കളിയെ അങ്ങനെ കണ്ടാല്‍പ്പോരേ?; സമസ്തയുടെ മഞ്ഞക്കാര്‍ഡ് എന്തിന്..?

counter-point
SHARE

അടുത്തൊന്നും ഇങ്ങനൊരു ആഘോഷക്കാലം കേരളം കണ്ടിട്ടില്ല. ഖത്തറില്‍ പന്തുരുളുമ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ, ഗോള്‍ വല കുലുങ്ങുമ്പോള്‍ ഉയരുന്ന ആഹ്ലാദാരവത്തോടെ, ഇഷ്ട ടീം തോല്‍വി രുചിക്കുമ്പോള്‍, ഹൃദയവേദനയോടെ നില്‍ക്കുകയാണ് നമ്മള്‍. ജാതിയില്ല, മതമില്ല, ഒരന്തരവുമില്ല മനുഷ്യര്‍ക്കിടയില്‍ ആ ഏക ഫുട്ബോള്‍ കോഡിന് തടസമായി. എന്നാല്‍ മതസംഘടനയായ സമസ്ത പറയുന്നു, ഇത് ശരിയല്ല എന്ന്. പള്ളികളില്‍ ഇന്നത്തെ ജുമുഅ പ്രസംഗത്തിനായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി തയാറാക്കിയ കുറിപ്പ് പ്രകാരം കളിക്കമ്പം ജ്വരവും ലഹരിയുമാകരുത്. പല ഉത്തരവാദങ്ങളും മറപ്പിക്കുകയും എല്ലാം മറന്ന് ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്, ആ ഗണത്തിലാണ് ലോകകപ്പ് ആവേശത്തെ സംഘടന കാണുന്നത്. ഫുട്ബോള്‍ ലഹരി ജമാഅത്ത് നമസ്കാരത്തില്‍നിന്ന് വിശ്വാസിയെ പിറകോട്ട് അടിപ്പിക്കരുത്, ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ ഉണ്ടാകുന്ന താല്‍പര്യം ആരാധനയായി മാറുന്നതും അവരുടെ ഫാന്‍സും അടിമകളുമായിത്തീരുന്നതും ശരിയല്ല. കൂറ്റന്‍ ബോര്‍ഡുകളിലും കട്ടൗട്ടുകളിലും കാണുന്നത് കാല്‍പ്പന്തിനോടുള്ള സ്നേഹമല്ല, ധൂര്‍ത്താണ്. ഇന്ത്യയിലെ ആദ്യ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും അന്തമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കരെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത പറയുന്നു. ചോദ്യം ലളിതമാണ്. ഈ കളിയെ അങ്ങനെ കണ്ടാല്‍പ്പോരേ? ഫുട്ബോള്‍ താരങ്ങളോടുള്ള ആരാധനയിലെ പ്രശ്നമെന്താണ്? കാണാം കൗണ്ടർ പോയന്റ്.

MORE IN COUNTER POINT
SHOW MORE