ശശി തരൂരിനൊപ്പം എത്രപേർ?; യഥാർഥത്തിൽ മൽസരമുണ്ടോ?

Counter-Point
SHARE

ഊഹാപോഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ കോൺഗ്രസിൽ മൽസരചിത്രം തെളിഞ്ഞു. 22 വര്‍ഷങ്ങൾക്കുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ദേശീയ അധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞടുപ്പ് നടക്കാൻ പോകുന്നു. കര്‍ണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖാര്‍ഗെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രതിനിധിയായും പുതിയ തലമുറയുടെ ശബ്ദമായി തിരുവനനന്തപുരം എംപി ശശിതരൂരും അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നു. ജനാധിപത്യരീതിയിൽ  തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് കോൺഗ്രസിന് അഭിമാനിക്കാം. രണ്ട് ചിന്താധാരകൾ തമ്മിലുള്ള ഏററുമുട്ടലാണ് നടക്കുന്നതെന്ന് ശശി തരൂർ. എന്നാൽ എ കെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ മല്ലികാർജ്ജുന ഖാർഗെയെപ്പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു,ഗാന്ധി കുടുംബത്തിന്റെ മനസ്സ് മല്ലികാർജുന ഖാർഗെയ്ക്കൊപ്പമാണെന്ന് അറിയിക്കെ എത്രപേർ ശശി തരൂരിനൊപ്പം നിൽക്കും? സൗഹൃദ മൽസരമാണെന്നാണ് ഡോ.തരൂരിന്റെ നിലപാട്. സൗഹൃദ മൽസരമോ സമവായമോ?

Counter Point/Congress President Election

MORE IN COUNTER POINT
SHOW MORE