മകൾ കാണെ അച്ഛനെ തല്ലിയവര്‍ എവിടെ? പൊലീസ് അവർക്കൊപ്പമോ?

counter-point
SHARE

കേരളം ഒന്നടങ്കം ഞെട്ടിയ, നാണിച്ച, കെസ്ആര്‍ടിസി സിഎംഡി തന്നെ പരസ്യഖേദം പറഞ്ഞ കേസില്‍  അതിലും നാണംകെട്ട നിലപാടാണ് കേരള പൊലീസിപ്പോള്‍ എടുത്ത് കൊണ്ടിരിക്കുന്നത്. ദിവസം ആറായി. കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെവിടെ ? അറസ്റ്റില്ല.  ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പ്രതികളെ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേതൃത്വമെന്ന പരാതിയുമായി മര്‍ദനമേറ്റ കുടുംബം രംഗത്ത് വരേണ്ട അവസ്ഥ. ദൃശ്യങ്ങളടക്കം മാധ്യമവാര്‍ത്തകള്‍ വന്നതിന് പിന്നാലെ കോടതി ഇടപെട്ട കേസ്. മന്ത്രി കര്‍ശനനടപടി ഉറപ്പാക്കിയ സംഭവം. ഈ കേസിലാണ് ഈ അവസ്ഥ.  സി.ഐ.ടി.യുവിന്റെയും ഐ.എന്‍.ടി.യു.സിയുടെയും പ്രാദേശിക നേതാക്കളായ പ്രതികളെ, ഒവിലെന്ന് പൊലീസ് ന്യായം പറയുന്ന ആ പ്രതികളെ ആരാണ് സംരക്ഷിക്കുന്നത്? എന്താണതിലെ സന്ദേശം ? 

MORE IN COUNTER POINT
SHOW MORE