വാദപ്രതിവാദങ്ങള്‍ക്ക് അവസാനമുണ്ടോ? ഭരണപ്രതിസന്ധിക്ക് പരിഹാരമെന്ത്?

Counter-point
SHARE

സര്‍ക്കാരിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് അസാധാരണ സാഹചര്യം സൃഷ്ടിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാപെയ്നില്‍ പങ്കെടുക്കാന്‍ താനില്ല എന്ന നിലപാട് കൂടി അറിയിച്ച ശേഷമാണ് അദ്ദേഹം ഡല്‍ഹിക്ക് വിമാനം കയറിയത്. ഗവര്‍ണര്‍ പുറപ്പെട്ട ഉടന്‍ അദ്ദേഹത്തിനെതിരെ ശക്തമായ ഭാഷയില്‍ വാര്‍ത്താസമ്മേളനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഗവര്‍ണറുടെ ആര്‍എസ്എസ് ബന്ധമാണ് മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടം അസാധാരണമായ ഭരണപ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്നത്തെ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് നാളെ ഡല്‍ഹിയില്‍ ഗവര്‍ണര്‍ മറുപടിയും പറഞ്ഞേക്കാം.

MORE IN COUNTER POINT
SHOW MORE