പോരട്ടത്തിന് ഉറച്ച് സമരസമിതി; വിഴിഞ്ഞത്ത് പരിഹാരം അകലെയോ?

Counter-Point-10-09-22-845
SHARE

അന്‍പത് ദിവസം പിന്നിടുകയാണ് വിഴിഞ്ഞം സമരം.  ഉറപ്പുകള്‍ ലംഘിക്കപ്പെട്ട തീരദേശ ജനതയുടെ വഞ്ചനെക്കെതിരായ പോരാട്ടമെന്ന് സമരസമിതി ആവര്‍ത്തിക്കുന്നു. തുറമുഖനിര്‍മാണം നിര്‍ത്തി ആഘാതം പഠിച്ചേ പറ്റൂ എന്നതില്‍ ഉറച്ചു നില്‍ക്കുന്നു. ആസമര നിലപാടിന് പിന്തുണയേറുന്നതാണ് ഇന്നത്തെ കാഴ്ച, വാര്‍ത്ത. കേരള കത്തോലിക്കാ മെത്രാന്‍ സമിതി കൂടി പിന്തുണയുമായെത്തി. ഈ മാസം 14 മുതല്‍ 18വരെയായി മൂലമ്പള്ളി മുതല്‍ തുറമുഖ കവാടം വരെ നടക്കുന്ന ബഹുജനമാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസിയില്‍ അംഗങ്ങളായ രൂപതകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശം. വിഴിഞ്ഞത്തെയടക്കം തീരവും, തീരദേശവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കൊച്ചിയിൽ മനുഷ്യചങ്ങല. സമരം ഈ വിധം ശ്കതമാകുമ്പോള്‍ പരിഹാരം എത്ര കാതം അകലെ? സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമുണ്ടോ ? 

MORE IN COUNTER POINT
SHOW MORE