മുഖം മാറുമ്പോള്‍ തെളിയുന്നതെന്ത്? ഷംസീറിന്റെ പ്രതികരണം പറയുന്നത്?

cp
SHARE

സിപിഎമ്മിലെ രണ്ട് യുവ മുഖങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം, അഥവാ പുതിയ ഉത്തരവാദിത്തം. എംപിയായി പാര്‍ലമെന്റിലും സ്പീക്കറായി നിയമസഭയിലും തിളങ്ങിയ എം.ബി.രാജേഷ് രണ്ടാം പിണറായി മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദനെന്ന മുതിര്‍ന്ന നേതാവ് കൈവശം വച്ച രണ്ട് സുപ്രധാന വകുപ്പുകള്‍, തദ്ദേശ സ്വയംഭരണവും എക്സൈസും എം.ബി.രാജേഷ് കൈകാര്യം ചെയ്യും. രാജേഷിന്റെ ഒഴിവിലേക്ക് തലശേരി എംഎല്‍എ എ.എന്‍.ഷംസീര്‍. പുതിയ സ്പീക്കര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനങ്ങള്‍. സിപിഎം സംസ്ഥാന സെക്രട്ടരി പദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍ മന്ത്രിപദവി രാജിവച്ചു. സജി ചെറിയാന്റെ ഒഴിവിലേക്ക് തല്‍ക്കാലം ആരും എത്തുന്നില്ല എന്നുകൂടി ഇന്ന് വ്യക്തമായി. സര്‍ക്കാര്‍ മെച്ചപ്പെടണമെന്ന സന്ദേശം സിപിഎംതന്നെ നല്‍കിയ പശ്ചാത്തലംകൂടി പരിഗണിക്കുമ്പോള്‍ ചോദ്യമിതാണ്. ഈ മാറ്റം പറയുന്നതെന്ത്? 

MORE IN COUNTER POINT
SHOW MORE