സില്‍വര്‍ലൈന്‍ സര്‍ക്കാര്‍ മരവിപ്പിച്ചോ? വകുപ്പുകള്‍ക്ക് പല നിലപാടോ?

Counter-Point
SHARE

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിച്ചു. ഇന്നത്തെ കോടതി ഉത്തരവിന്‍റെ ആദ്യവരി തന്നെ ഇങ്ങനെയാണ്.. ‘ഇന്നും കോടതിക്ക് ഒരു വിധി പറയാനാകുന്നില്ല, കാരണം വളരെ പ്രധാനപ്പെട്ട പലവിവരങ്ങളും ലഭ്യമല്ല’.. അതാണ് തന്ത്രപ്രധാന പ്രശ്നവും. ഈ പദ്ധതി നടക്കുമോ ഇല്ലയോ ? സാമുഹിക ആഘാത പഠനം നിര്‍ത്തി എന്ന് പറയുമ്പോള്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു എന്നും ഇനി കേന്ദ്രം പറയട്ടെ എന്നും മനസിലാക്കണോ ? പദ്ധതി പ്രദേശത്തെ ആശങ്കള്ള ജനങ്ങളെ എത്രനാള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുള്‍ മുനയില്‍ നിര്‍ത്തും. ? സംസ്ഥാനം കോടതിയില് വാദിച്ച പോലെ കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ഥ നിലപാടുണ്ടോ ഈ കാര്യത്തില്‍ ?

MORE IN COUNTER POINT
SHOW MORE