ലിംഗഭേദമില്ലാതെ ഇരിപ്പിടം ഉപേക്ഷിച്ചോ? വോട്ടുബാങ്കിനായി മലക്കം മറിഞ്ഞോ?

Counter-Point
SHARE

ലിംഗസമത്വമെന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നോ? അതും രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങി?  ക്ലാസ് മുറിയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും  ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദേശത്തില്‍ നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാര്‍. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ കരട് സമീപനരേഖയില്‍ നിന്ന് ലിംഗഭേദം പരിഗണിക്കാതെ ഇരിപ്പിട സൗകര്യം ഒരുക്കണമെന്ന ഭാഗം ഒഴിവാക്കി. പകരം ലിംഗസമത്വ അന്തരീക്ഷം എന്നാക്കി മാറ്റി. 

ലിംഗസമത്വ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. മുസ്ലീം ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും എതിര്‍പ്പിനെ തുടര്‍ന്നാണ് വിദ്യാഭ്യാസമേഖലയിലെ ലിംഗസമത്വത്തിനായുള്ള നീക്കങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്‍റെ പിന്‍മാറ്റം.  നിലപാടുമാറ്റം സമസ്ത സ്വാഗതം ചെയ്തു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിജ്ഞാബദ്ധമെങ്കില്‍ പിന്‍മാറുന്നതെന്തിന്?

MORE IN COUNTER POINT
SHOW MORE