ഗവര്‍ണറുടെ നീക്കങ്ങളെ സര്‍ക്കാർ എങ്ങനെ പ്രതിരോധിക്കും? സമവായമോ ഏറ്റുമുട്ടലോ?

counter
SHARE

കേരളത്തിലെ  മുഴുവന്‍ സര്‍വകലാശാലകളിലേയും, കഴിഞ്ഞ മൂന്ന് കൊല്ലത്തെ ബന്ധു നിയമനങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ പോവുകയാണെന്ന് ഗവര്‍ണര്‍. കെ.െക.രാഗേഷിന്‍റെ ഭാര്യ പ്രിയവര്‌‍ഗീസിന്‍റെ നിയമന വിവാദത്തിലും തുടര്‍ നടപടികളിലും കണ്ണൂര്‍ സര്‍വകലാശാല വി.സി.ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഈ പ്രഖ്യാപനം. വി.സി. പാര്‍ട്ടി കേഡറിനെപ്പോലെയെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ ഗവര്‍ണറുടേതാണ് രാഷ്ട്രീയ നിയമനമെന്ന് തിരിച്ച് സിപിഎം ഓര്‍മ്മിപ്പിക്കുന്നു.

ഇതിനിടയില്‍, ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി അസാധാരണ കീഴ്വഴക്കം സൃഷ്ടിച്ചു കേരള സര്‍വകലാശാല സെനറ്റ്. വി.സി നിയമനത്തിന്  സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം നിയമ വിരുദ്ധമെന്നും ഗവര്‍ണര്‍ പിന്‍വലിക്കണമെന്നും സെനറ്റ് ആവശ്യപ്പെട്ടു. ഈ പോര് എവിടെ വരെ ? മുന്‍പും പല വിഷയങ്ങളിലും സര്‍ക്കാരുമായി ഉടക്കിയ ഗവര്‍ണര്‍ പിന്നീടതില്‍ വിട്ടുവീഴ്ച ചെയ്തത് ഇവിടെയും ആവര്‍ത്തിക്കുമോ ? ബന്ധു നിയമനങ്ങള്‍ അന്വേഷണ പരിധിയിലാകുമ്പോള്‍ സിപിഎമ്മും സര്‍ക്കാരും എങ്ങനെ പ്രതിരോധിക്കും. ? യുഡിഎ് നിലപാടെന്ത് ?

MORE IN COUNTER POINT
SHOW MORE