തകര്‍ത്തത് കോണ്‍ഗ്രസുകാരോ? ഗാന്ധിചിത്രത്തില്‍ യഥാർഥചിത്രം തെളിഞ്ഞോ?

Counter-Point
SHARE

വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിക്കപ്പെട്ടപ്പോള്‍ അക്രമികള്‍ ആര് എന്ന ചോദ്യമില്ല. എസ്എഫ്ഐക്കാര്‍. പക്ഷെ ആ അതിക്രമത്തിന് ഇടയില്‍ രാഹുലിന്റെ ഓഫിസ് മുറിയിലെ ഗാന്ധി ചിത്രം തകര്‍ത്തതാര് എന്നത് ആഴ്ചകളായി ഉത്തരം കിട്ടാത്ത ചോദ്യമാണ്. എസ്എഫ്ഐക്കാര്‍ത്തന്നെയെന്ന് കോണ്‍ഗ്രസ്. അല്ല, അകത്തിരുന്ന രാഹുലിന്റെ സ്റ്റാഫെന്ന് സിപിഎം. ഇന്നിപ്പോള്‍ പൊലീസ് കണ്ടെത്തുന്നു, ഗാന്ധിചിത്രം നിലത്തിട്ട് തകര്‍ത്തത് കോണ്‍ഗ്രസുകാര്‍തന്നെ. അങ്ങനെ രാഹുലിന്റെ പിഎ കെ.ആര്‍.രതീഷ്കുമാര്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയതീരുമാനം പൊലീസ് നടപ്പാക്കിയെന്ന് കോണ്‍ഗ്രസ്. ചിത്രം തകര്‍ക്കാന്‍ പ്രേരിപ്പിച്ചവര്‍ ആരെന്നുകൂടി അന്വേഷിക്കണമെന്ന് സിപിഎം. അപ്പോള്‍ ഈ തെളിഞ്ഞതോ ഗാന്ധിചിത്രത്തിലെ യഥാര്‍ഥചിത്രം? 

MORE IN COUNTER POINT
SHOW MORE