കൊലപാതകികളുടെ രാഷ്ട്രീയമേത്? പ്രതി വിളിച്ചുപറഞ്ഞതോ നേര്?

Counter-Point-HD-18.08.22
SHARE

ഈ കേട്ടത് അനീഷിനെ. പാലക്കാട്ട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊന്ന കേസിലെ രണ്ടാം പ്രതി. പറഞ്ഞത് ഇത്രയും ഞങ്ങളെല്ലാം സിപിഎമ്മുകാര്‍തന്നെ. ഷാജഹാന്‍ വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയം ഏതാണെന്ന് ആദ്യമണിക്കൂറുമുതല്‍ കേരളം സംസാരിക്കുകയാണല്ലോ. ബിജെപി ആര്‍എസ്എസുകാര്‍തന്നെയെന്നും ആസൂത്രിത കൊലയെന്നും സിപിഎം. സിപിഎം കുടുംബത്തില്‍ ജനിച്ച അസുരവിത്തുകളാണ് പിന്നിലെന്ന് ഇന്ന് ഈ ഓഡിയോ പുറത്തുവന്നപ്പോള്‍ സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. അല്ല പ്രതികളുടെ സിപിഎം ബന്ധത്തിന് ഇതിലേറെ എന്ത് തെളിവുവേണമെന്ന് ബിജെപി. അപ്പോള്‍ ഏത് പാര്‍ട്ടിക്കാരാണ് പാലക്കാട്ടെ ആ ചോരയ്ക്ക് കണക്ക് പറയേണ്ടത്? 

MORE IN COUNTER POINT
SHOW MORE