വസ്ത്രം ലൈംഗിക പ്രകോപനമോ?; കോടതി കണ്ടതും പറഞ്ഞതും എന്ത്?

courtwb
SHARE

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് രണ്ട് ലൈംഗിക പീഡനക്കേസുകളില്‍ അടുത്തിടെ മുന്‍കൂര്‍ ജാമ്യം കിട്ടി. അതില്‍ രണ്ടാമത്തേത് ഈമാസം 12ന് ആയിരുന്നു. ആ ഉത്തരവിന്റെ അവസാന ഭാഗത്ത് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജ് ഇങ്ങനെ എഴുതി. The photographs produced along with the bail application by the accused would reveal that the defacto complainant herself is exposing to dresses which are having some sexual provocative one. so Section 354A will not prima facie stand against the accused. എന്നുവച്ചാല്‍ പ്രതിഭാഗം ഹാജരാക്കിയ ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ് പരാതിക്കാരിയുടെ വസ്ത്രങ്ങള്‍ ലൈംഗികമായി പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് ഒരു കോടതി തീര്‍പ്പിലെത്തുകയാണ്. അപ്പോള്‍ ഇടുന്ന വസ്ത്രമാണോ ഇന്നാട്ടില്‍ പെണ്‍കുട്ടികളുടെ., സ്ത്രീകളുടെ സുരക്ഷ തീരുമാനിക്കുന്നത്? എങ്ങനെ എത്താനാകുന്നു നിയമപാലന ചുമതലയുള്ള ഒരു കോടതിക്ക് ഇങ്ങനെയൊരു പരാമര്‍ശത്തിലേക്ക് ? 

MORE IN COUNTER POINT
SHOW MORE