വിഴിഞ്ഞത്ത് കള്ളക്കളിയോ?; ആരാണ് അദാനിയുടെ ‘കിമ്പളം’ പറ്റുന്നത്?

cp
SHARE

വിഴിഞ്ഞംതുറമുഖ നിർമാണത്തിലൂടെ വീടും തീരവും കടലെടുത്തെന്നാരോപിച്ചു രാജ്യാന്തര തുറമുഖം ഉപരോധിച്ച് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധം. വീട് നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസത്തിനായി ഭൂമി വിട്ടു നൽകാൻ തീരുമാനമെടുത്ത്  മന്ത്രിസഭ ഉപസമിതി അനുനയത്തിന് ശ്രമം നടത്തിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. പുനരധിവാസം മാത്രമല്ല പ്രശ്നമെന്നും വിഴിഞ്ഞം പദ്ധതിയില്‍ പുനഃപരിശോധന വേണമെന്നുമാണ് സമരസമിതിയുടെ നിലപാട്.  പുറത്തു നിന്നുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മന്ത്രി അഹമ്മദ് ദേവർ കോവിലിൻ്റെ പ്രസ്താവനക്കെതിരെ സഭ രംഗത്തെത്തി.അദാനിയുടെ കിമ്പളം പറ്റുന്നവരാണ് ഇടതു വലതു മുന്നണികളെന്ന് ലത്തീൻ സഭയുടെ പ്രതികരണം. തീരസംരക്ഷണസമരത്തിന് രാഷ്ട്രീയമില്ലെന്നും സഭാനേതൃത്വം.  ജീവിക്കാനായി ജനങ്ങളെ തെരുവിലിറക്കുന്നത് ദുഖകരമെന്നും  സഭാനേതൃത്വം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിഴിഞ്ഞത്തില്‍ ആര്‍ക്കുണ്ട് ഉത്തരം?

MORE IN COUNTER POINT
SHOW MORE