തിരുത്തല്‍ തൃപ്തികരമോ ? ജലീല്‍ മാപ്പു പറയേണ്ടേ ?

Counter-Point
SHARE

ദ‌ിവസം രണ്ടായി, കശ്മീര്‍ പരാമര്‍ശ വിവാദത്തില്‍, വിവാദ വാക്കുകള്‍ പിന്‍വലിക്കുന്നു എന്ന് വ്യക്തമാക്കിയതല്ലാതെ എഴുതിയതില്‍ ഖേദമോ, മാപ്പോ, കൂടുതല്‍ വിശദീകരണമോ കെ.ടി ജലീല്‍ നടത്തിയിട്ടില്ല. ഈ തിരുത്തു കൊണ്ട് തീരില്ലെന്ന് ആവര്‍ത്തിക്കുന്നു ബിജെപി, തിരുവനന്തപുരത്തും ഡല്‍ഹിയിലും പൊലീസില്‍ പരാതിയുണ്ട്. വിവാദ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തിന്‍റെ െഎക്യത്തിനും അഖണ്ഡതയ്ക്കും യോജിച്ചതാണ് കശ്മീര്‍ വിഷയത്തില്‍  സിപിഎം നിലപാടെന്ന് ജലീലിനൊപ്പം ആ യാത്ര സംഘത്തിലുണ്ടായിരുന്ന എ.സി.മൊയ്തീനും പറഞ്ഞുവയ്ക്കുന്നു. എന്നാല്‍ ജലീല്‍ പറഞ്ഞുവയ്ക്കുന്ന ഒരു വാക്കിനും സിപിഎം ഉത്തരവാദിത്തം ഏല്‍ക്കുന്നുമില്ല. അതെന്തുകൊണ്ടാണ് ? ജലീലിന്‍റെ വാക്കിലെ രാജ്യവിരുദ്ധതയെ അങ്ങനെ തന്നെ വ്യക്തമായി കണ്ട് തിരുത്താനും മാപ്പുപറയാന്‍ നിര്‍ദേശിക്കാനും സിപിഎമ്മിനല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്തം ?

MORE IN COUNTER POINT
SHOW MORE