ബിജെപി അർഹിച്ച തിരിച്ചടിയോ?; മോഡി വിരുദ്ധ നീക്കങ്ങൾക്ക് ഊർജമോ?

Counter-Point
SHARE

അധാര്‍മിക രാഷ്ട്രീയ–ഭരണനീക്കങ്ങളുടെ തേരോട്ടത്തിനിടെ ബി.ജെ.പിക്ക് ഒരടി ബിഹാറില്‍ നിന്ന് നിതീഷ് കുമാര്‍ വക. ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് രാജി വച്ചത് നാളെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ തന്നെയാണ്. മാറിയും മറിഞ്ഞും രാഷ്ട്രീയസഖ്യങ്ങള്‍ക്ക് മടിക്കാത്ത നിതീഷ് ഇത്തവണ പാതിയില്‍ ഉപേക്ഷിച്ചത് ബി.ജെ.പിയെ. വീണ്ടും കൈപിടിക്കുന്ന ആര്‍.ജെ.ഡി സഖ്യത്തെ. ബി.ജെ.പിക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷപാര്‍ട്ടികളും. അവസരവാദ രാഷ്ട്രീയമെന്ന് ഒതുക്കത്തില്‍ ബി.ജെപി. 2024ലേക്ക് ദിശാസൂചകമെന്ന് പ്രത്യാശയുമായി മതനിരപേക്ഷ നിരീക്ഷകര്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നിതീഷിന്റെ മനംമാറ്റത്തെ രാജ്യത്തിന്  വിശ്വസിക്കാമോ?

MORE IN COUNTER POINT
SHOW MORE