ബെഹ്റയുടെ ക്രമക്കേടിന് സര്‍ക്കാര്‍ ഒത്താശയോ? ധൂര്‍ത്തിന് പച്ചക്കൊടിയോ?

Counter-Point
SHARE

പൊലീസ് ക്വാട്ടേഴ്സ് കെട്ടാനനുവദിച്ച തുക വകമാറ്റി, സര്‍ക്കാര്‍ അനുമതിയില്ലാതെ ആഡംബര വില്ലാ നിര്‍മാണം. അനുമതിയില്ലാതെ ടെക്നോപാര്‍ക്കില്‍ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച്  ബാധ്യത വരുത്തല്‍. രണ്ടിലും കൂടി സര്‍ക്കാരിന്  ബാധ്യത ഏഴരക്കേടിയോളം. മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ കാലത്തെ ക്രമക്കേടാണ് ഇത്. സിഎജി കണ്ടെത്തി, ധന വകുപ്പ് വിയോജനക്കുറിപ്പെഴുതി, പക്ഷേ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ബെഹ്റയ്ക്കൊപ്പം നിന്നു. വില്ലാ നിര്‍മാണം പ്രധാനമാണെന്ന് വിലയിരുത്തിയിട്ടും.. അതിനായി ചിലവിട്ട 4.33 കോടിരൂപ സര്‍ക്കാര്‍ വഹിച്ച് സാധൂകരിച്ച് കൊടുത്തു മന്ത്രിസഭ. ഒടുവില്‍. ടെക്ക്നോ പാര്‍ക്കിലെ അധിക പൊലീസ് സേവനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന തുകയും കണ്ടില്ലെന്ന് വയ്ക്കുന്നു ആഭ്യന്തരവകുപ്പ്. സംസ്ഥാനം കടത്ത സാമ്പത്തിക ഞെരുക്കത്തിലെന്ന് ധനമന്ത്രി തന്നെ പറയുന്ന നേരത്ത് ഒരു വശത്ത് ഈ വിധം ചെലവ്, അതിനോട് കണ്ണടയ്ക്കല്‍, അംഗീകാരം നല്‍കല്‍. എന്തിനാണിത്  ? ബെഹ്റെയോ ആരുമാകട്ടെ എന്തിനീ ഒത്താശ ?

MORE IN COUNTER POINT
SHOW MORE