ഇത് രാജഭരണമോ ജനാധിപത്യമോ?; കറുപ്പിനോട് അലര്‍ജി എന്തിനാണ്?

Countern
SHARE

നമ്മളെന്തിനാണ് മാസ്ക് വയ്ക്കുന്നത്? കോവിഡ് കാലത്ത് രോഗം ആരില്‍നിന്നും കിട്ടാതിരിക്കാനും രോഗം ആര്‍ക്കും കൊടുക്കാതിരിക്കാനും. അത്രേയുള്ളു. അല്ലാതെ അതിന്റെ നിറമെന്താകണം എന്ന് എന്താകരുത് എന്ന് ഒരു പ്രോട്ടോക്കോളും നമ്മുടെ മുന്നിലില്ല. ഈ നിറം പാടില്ലെന്ന് കല്‍പിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഒരു ഭരണാധികാരിക്കും അധികാരവുമില്ല. ഇടുന്ന വസ്ത്രത്തിന്റെ നിറമെന്താകണം എന്നതിലും തീരുമാനം അതിടുന്ന ആളുടേത് മാത്രമാണ്.

പിന്നെങ്ങനെയാണ് നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ തലവന്‍ അദ്ദേഹത്തിന് മുന്നില്‍ വരുന്നവര്‍ കറുത്ത മാസ്കിടരുത് എന്ന് തീരുമാനിക്കുക? എങ്ങനെയാണ് നമ്മുടെ പൊലീസ് കറുത്തത് വിലക്കി വേറൊരു മാസ്കിടാന്‍ ജനത്തോട് കല്‍പ്പിക്കുക? ഏതധികാരമാണ് ഈ ജനാധിപത്യവിരുദ്ധസമീപനത്തിന് അവര്‍ക്ക് കൂട്ടാകുന്നത്? ഏത് ചിന്തയാണ് പ്രതിഷേധങ്ങളെ കലാപമായി കാണാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്? എങ്ങനെയാണ് കരിങ്കൊടിയും കറുത്തമാസ്കും വെറുക്കപ്പെട്ടതാകുന്നത്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.

MORE IN COUNTER POINT
SHOW MORE