‘ദൂതന്‍’ ശബ്ദരേഖയില്‍ കുടുങ്ങിയോ?; ആരോപണം ബലപ്പെട്ടോ? പൊളിഞ്ഞോ?

Counter-Point
SHARE

തൃക്കാക്കരയില്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ടെലിവിഷന്‍ സ്ക്രീനുകള്‍ക്ക് മുന്നില്‍ മലയാളികള്‍ കൂട്ടത്തോടെ ഇരുന്നു. ഏതാണ്ട് അതേ ആകാംക്ഷയോടെ ഇന്നുച്ചയ്ക്ക് നമ്മള്‍ ഇരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്ന ശബ്ദരേഖയില്‍ എന്തുണ്ട് എന്നറിയാന്‍. സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞും പിന്നെ കൈമാറിയ ഓഡിയോ ക്ലിപ്പുകളും വഴി ചിലതൊക്കെ കേരളം കേട്ടു. പക്ഷെ ചോദ്യം മുഖ്യമന്ത്രിയെയും കുടുംബത്തെയും അടക്കം ആരോപണനിഴലില്‍ നിര്‍ത്തി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിനെ ബലപ്പെടുത്തുന്ന എന്തുണ്ട് എന്നതാണ്. രഹസ്യമൊഴിയില്‍നിന്ന് പിന്മാറാന്‍ മുഖ്യമന്ത്രിയുടെ ദൂതനെത്തിയെന്ന വലിയ ആരോപണത്തെ സാധൂകരിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്നതാണ്. ഉണ്ടോ അങ്ങനെയെന്തെങ്കിലും?

MORE IN COUNTER POINT
SHOW MORE