സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ മനം മാറ്റുമോ? അതോ മാറ്റമില്ലാതെ മുന്നോട്ടോ?

Counter-Point (2)
SHARE

ലോകപരിസ്ഥിതി ദിനമായ ഇന്ന് നാടാകെ പരിസ്ഥിതി സൗഹൃദപരിപാടികള്‍ നടന്നപ്പോൾ മലപ്പുറത്ത് ഇന്ന് കണ്ട ഒന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയുടെ മരം നടലായിരുന്നു. സില്‍വര്‍ ലൈന്‍ കുറ്റികള്‍ പറിച്ചെടുത്ത് അവിടെ മരം നട്ട് അവര്‍ പറയുന്നു ഈ പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്ന്. ഇത്തരം വിമര്‍ശനവും സമരവുമൊക്കെ മുന്‍പും കണ്ടപ്പോള്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിച്ച സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ എന്ന നിലപാടിലാണ് ഈ സമയം വരെയുള്ളത്.

ഇതിനിടയിലാണ് തൃക്കാക്കര ഫലം വന്നത്. ഇന്നിപ്പോള്‍ പരിസ്ഥിതിയെ അട്ടിമറിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് എം.എ. ബേബിയും വിദഗ്ധാഭിപ്രായം പരിഗണിച്ചേ നടപ്പാക്കൂ എന്ന് ബൃന്ദ കാരാട്ടും പറഞ്ഞു വയ്ക്കുന്നു. അന്തിമാനുമതി കേന്ദ്രത്തിന്‍റെ കയ്യിലാണെന്ന് കഴിഞ്ഞ ദിവസം കോടിയേരിയും പ്രതികരിച്ചു. സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു എന്ന് നേതാക്കളുടെ വാക്കുകളില്‍ നിന്ന് വായിക്കേണ്ടതുണ്ടോ? അതോ സര്‍ക്കാര്‍ മാറ്റമില്ലാതെ മുന്നോട്ട് തന്നെയോ? കൗണ്ടര്‍ പോയിന്റ് ചർച്ച ചെയ്യുന്നു.

MORE IN COUNTER POINT
SHOW MORE