വിവാദങ്ങൾ വികസനചര്‍ച്ച വിഴുങ്ങിയോ? തൃക്കാക്കരയുടെ മനസിലെന്ത്?

Counter-Point_N
SHARE

തൃക്കാക്കരയില്‍ പരസ്യപ്രചാരണമവസാനിക്കാന്‍ ഇനി ഒരു പകല്‍ ദൂരം മാത്രം. തുടക്കം മുതല്‍ ദാ ഈ അവസാന നേരം വരെ കരയാകെ അടിക്കുന്നു, വിവാദത്തിര. അതിലേറ്റവും ഒടുവില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ നടന്ന അശ്ലീല വ്യജ വീഡിയോ പ്രചാരണത്തെ ചൊല്ലിയുള്ള വാക്പോര്. പിന്നില്‍ കോണ്‍ഗ്രസെന്ന് CPM.  ഉറവിടം തപ്പിയാല്‍ സത്യം തെളിയുമെന്ന് കോണ്‍ഗ്രസ്. വിവാദത്തില്‍ കാഴ്ചയ്ക്കാരായി ഇരിക്കുന്നില്ല ബിജെപി, വീഡിയോ LDF നാടകമാണെന്ന് സുരേഷ് ഗോപിയും പറഞ്ഞുവച്ചു ഇന്ന്. വികസനം എണ്ണിപ്പറയാനുള്ളിടത്ത് , അക്കാര്യത്തിലെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടേണ്ടിടത്ത്, വിശദീകരണങ്ങള്‍ ഉണ്ടാവേണ്ടിടത്ത്... മുന്നണികള്‍ പ്രചാരണ ആയുധമാക്കുന്നതെന്താണ് ? പ്രചാരണങ്ങള്‍ക്ക് അധമവഴി തിര​ഞ്ഞെടുക്കുന്നെങ്കില്‍ അതിന് പിന്നിലാരാണ്. ? ‌

MORE IN COUNTER POINT
SHOW MORE