ജനങ്ങളോട് യുദ്ധമെന്നു ബോധ്യമായോ? സില്‍വര്‍ലൈന്‍ മുന്നോട്ടു പോകുമോ?

Counter-Pointn
SHARE

സില്‍വര്‍ കല്ലിടല്‍ നിര്‍ത്തിയോ, തുടരുമോ? സമ്മതമുള്ളിടത്ത് തുടരുമെന്നാണ് സര്‍ക്കാര്‍ വിശദീകരണത്തില്‍ നിന്നു വ്യാഖ്യാനിക്കാവുന്നതെങ്കിലും ജനങ്ങളുമായി യുദ്ധത്തിനില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. അതിനര്‍ഥം പദ്ധതിയില്‍ നിന്നു പിന്നോട്ടാണെന്ന് അര്‍ഥമില്ലെന്നും കല്ലിടാതെ സര‍്‍വേ നടത്തി മുന്നോട്ടുതന്നെയെന്നും കോടിയേരി. കല്ലിടാത്ത സര്‍വേയെ, ആര് എങ്ങനെ തടസപ്പെടുത്തുമെന്ന് സി.പി.എം നേതാക്കളും ചോദിക്കുന്നു. സര്‍ക്കാര്‍ നിലപാടില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും കല്ലിട്ടാല്‍ പിഴുതുമാറ്റുമെന്നു സംശയം വേണ്ടെന്നും പ്രതിപക്ഷം. ജനരോഷം ഭയന്ന് സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാരിന് വേണ്ടെന്നുവയ്ക്കേണ്ടി വരുമെന്നും പ്രതിപക്ഷം കൂട്ടിച്ചേ്ര്‍ക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കല്ലിടുന്നില്ലെങ്കില്‍ സില്‍വര്‍ലൈന്‍ നടപടികള്‍ക്കെന്തു തടസം?

MORE IN COUNTER POINT
SHOW MORE