കെ.വി.തോമസ് സിപിഎമ്മിനെ ജയിപ്പിക്കുമോ? കോണ്‍ഗ്രസിന് വെല്ലുവിളിയോ?

Counter-Point
SHARE

അങ്ങനെ കെ.വി.തോമസ് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വേദിയില്‍. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് വോട്ടുചോദിച്ച് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ തോമസ് പങ്കെടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു. പിണറായി വിജയനെ വാനോളം പുകഴ്ത്തി. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. പാലാരിവട്ടം പാലവും കൊച്ചിയിലെ മറ്റ് മേല്‍പ്പാലങ്ങളും പിണറായി നടപ്പാക്കിയതാണ്. അതല്ലേ വികസനം? പി.ടി.തോമസിന്റെ ആദര്‍ശം മറന്നാണ് ഭാര്യയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.

ജോ ജോസഫിന് അപരനെ വച്ചെന്ന് ആരോപിച്ച് കെ വി തോമസ് ചോദിക്കുന്നു, കോണ്‍ഗ്രസിന് ഇതെന്ത് പറ്റിയെന്ന്. ഒടുവില്‍ പ്രസംഗം അവസാനിപ്പിച്ച് കെ.വി.തോമസ് പറയുന്നു, നമുക്ക് ജയിക്കണം. ഈ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് എങ്ങനെ നേരിടും?  

MORE IN COUNTER POINT
SHOW MORE