ദിലീപിന് കുരുക്ക് മുറുകുന്നോ? കേസിന് ബലം കൂടുന്നുവോ?

Counter-Point
SHARE

ദിലീപ് വീണ്ടും ചോദ്യങ്ങള്‍ നേരിടുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ആദ്യമണിക്കൂറുകളിലെ അങ്ങേയറ്റം ചോദ്യം ചെയ്യലിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചുകഴിഞ്ഞു. ഗൂഡാലോചന നടത്തിയതിന് തെളിവ് ശക്തമാണ്. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാല്‍ അത് കേസിന് ഗുണമാണ്. ഇല്ലെങ്കില്‍ അതും ഗുണമാണ്. എന്നുവച്ചാല്‍ അങ്ങേയറ്റം ആത്മവിശ്വാസത്തിലാണ് പൊലീസ്. എന്നാല്‍, തനിക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കം ഉയര്‌‍ത്തിയ ആരോപണങ്ങളെയും തെളിവുകളെയും എല്ലാം അപ്പാടെ തള്ളി ദിലീപ് കോടതിയില്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കുകയും ചെയ്തു ഇന്ന്. കൃത്യമായ ആസൂത്രണവും കെട്ടിച്ചമക്കലും ഇതിന് പിന്നിലുണ്ട് എന്നാണ് ആവര്‍ത്തിക്കുന്ന വാദം. നടിയെ അക്രമിച്ചകേസില്‍ വിചാരണ നീട്ടരുതെന്ന് സുപ്രീംകോടതിയിലും ആവശ്യപ്പെട്ടു ഇതിനിടയില്‍ ദിലീപ് ഇന്ന്. കൗണ്ടര്‍പോയ്ന്‍റ് പരിശോധിക്കുന്നു, ഗൂഡാലോചനക്കേസിന്‍റെ പുരോഗതിയെന്ത് ? ദിലീപിന് കുരുക്ക് മുറുകുന്നോ ?  വഴിത്തിരിവുണ്ടാക്കുമോ ഈ ചോദ്യം ചെയ്യല്‍ ?

MORE IN COUNTER POINT
SHOW MORE