ചോദ്യങ്ങളിലേക്ക് ദിലീപ്; കോടതിയെ അസ്വസ്ഥപ്പെടുത്തിയ തെളിവെന്ത്?

Counter-Point
SHARE

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ നാളെമുതല്‍ മൂന്നുദിവസം ചോദ്യം ചെയ്യും. ദിലീപടക്കം അഞ്ചു പ്രതികളെ രാവിലെ 9 മുതല്‍ രാത്രി 8 വരെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. വ്യാഴാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് വിലക്കി. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ ശപിച്ചതാണ് ഗൂഢാലോചനയായി വ്യാഖ്യാനിച്ചതെന്ന് ദിലീപ്. എന്നാല്‍ ഈ പറച്ചില്‍ വെറും വികാരവിക്ഷോഭമായി കാണാനാകില്ലെന്നും മുന്‍കാലചരിത്രം അതല്ല വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വാദത്തിനിടെ കോടതിയെ അസ്വസ്ഥപ്പെടുത്തിയ തെളിവുകള്‍ ഗൂഢാലോചനാക്കേസിനെ ബലപ്പെടുത്തുമോ?

MORE IN COUNTER POINT
SHOW MORE