പ്രകോപനം തുടരുന്ന കോൺഗ്രസ്; രക്തസാക്ഷിയെ അപമാനിക്കുന്നോ?

Counter-Point-12_01_22845
SHARE

എസ്.എഫ്. ഐ പ്രവര്‍ത്തകന്‍ ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന്  കെ.പി.സി.സി പ്രസിഡന്റ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ കലാപത്തിലേക്ക് എത്തിച്ചത് എസ്എഫ്ഐ-ഡിവൈഎഫ്ഐ സംയുക്ത കൂട്ടുകെട്ടാണെന്നും കെ.സുധാകരന്‍ . ധീരജിനെ കെ.സുധാകരന്‍ ഇനിയും അപമാനിക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി . സുധാകരന്റെ പ്രസ്താവന പ്രകോപനപരമാണ്. സി.പി.എമ്മുകാര്‍ അതില്‍ കുടുങ്ങരുതെന്നും സംയമനം പാലിച്ച് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി. ഇടുക്കി എഞ്ചിനീയറിങ് കോളജിലെ ധീരജ് രാജന്ദ്രനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ എത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതികരണത്തില്‍ ആത്മാര്‍ഥത തിരയുന്ന രാഷ്ട്രീയപോര് വിദ്യാര്‍ഥിയുടെ ജീവന് ഉത്തരമാകുമോ?

MORE IN COUNTER POINT
SHOW MORE