സുധാകരനെ വളയുന്ന സിപിഎം; അക്രമാസക്തി പകരുന്നതാര്?

counter-new
SHARE

ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. ധീരജിനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍, അടക്കമുള്ളവര്‍ക്കെതിരെ കേസ്. കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണെന്നാണ് എഫ്.ഐ.ആര്‍. ധീരജിന്‍റെ കൊലപാതകത്തില്‍ കെ.സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാക്കള്‍. ക്രിമിനല്‍ കെപിസിസി അധ്യക്ഷനായതാണ് കൊലയ്ക്ക് പ്രചോദനമെന്ന് സി.പി.എം ആവര്‍ത്തിച്ചു. ധീരജിന്‍റെ കൊലപാതകം ആകസ്മിക സംഭവമാണെന്നും കൊലപാതക രാഷ്ട്രീയത്തെ പിന്താങ്ങുന്നില്ലെന്നും കേണ്‍ഗ്രസ് നേതൃത്വം. കൊലയില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും കെ.സുധാകരന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള സിപിഎം ശ്രമം ശരിയല്ലെന്നും പ്രതിപക്ഷനേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അണികളെ കത്തിയെടുപ്പിക്കുന്നതാരാണ്? വിഡിയോ കാണാം:

MORE IN COUNTER POINT
SHOW MORE