മോദിക്ക് പ്രഹരമോ ഊര്‍ജ്ജമോ?; അഞ്ചിടങ്ങള്‍ എന്ത് വിധിക്കും?

cp
SHARE

ഈ വര്‍ഷത്തെ ഏറ്റവും രാഷ്ട്രീയപ്രാധാന്യമുള്ള ദിവസമേതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് പത്ത്. അന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും ഗോവയും അടക്കം അഞ്ച് സംസ്ഥാനങ്ങളെഴുതുന്ന വിധി ലോകമറിയുക. ഉത്തര്‍പ്രദേശില്‍ ഏഴുഘട്ടങ്ങളായാണ് വോട്ടെടുപ്പ്. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഒരുഘട്ടം. മണിപ്പൂരില്‍ രണ്ട് ഘട്ടം. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്്ള ചൂണ്ടുപലകയാകും ഈ വിധിയെന്നുറപ്പ്. 80 സീറ്റുള്ള യുപിയില്‍ 71ഉം 62 ഉം നേടിയാണ് രണ്ടുതവണ ബിജെപി രാജ്യത്തിന്റെ അധികാരം പിടിച്ചത്. ബിജെപിയുടെ പ്രകടനം അതുകൊണ്ടുതന്നെ സുപ്രധാനമാണ്. പഞ്ചാബ് ഭരിക്കുന്ന കോണ്‍ഗ്രസിന് അവിടെ നിലനിര്‍ത്തണം, യുപിയില്‍ കാറ്റുയര്‍ത്താനാകണം. ഉത്തരാഖണ്ഡടക്കം മറ്റിടങ്ങളിലും മുന്നേറണം. അല്ലെങ്കില്‍ ആരാണ് പ്രതിപക്ഷത്തെ മുഖ്യകക്ഷിയെന്ന ചോദ്യം കോണ്‍ഗ്രസിനെ പിന്നെയും നോവിക്കും. അപ്പോള്‍ ഈ ജനവിധിയ്ക്ക് എത്ര മാനങ്ങളുണ്ട്. വിധിപറയുന്ന ഘടകങ്ങളേത്?

MORE IN COUNTER POINT
SHOW MORE