കാവലാകേണ്ടവർ പേടിസ്വപ്നമാകുന്നു; ഇതിനോ കേരള പൊലിസ്?

Counter-Point
SHARE

വടക്കേ ഇന്ത്യയില്‍ നിന്നല്ല സംസ്ക്കാര സമ്പന്നമെന്നഭിമാനിക്കുന്ന കേരളത്തില്‍ നിന്നാണ് ഒരു മനുഷ്യനെ ഇങ്ങനെ ചവിട്ടുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍. മദ്യപിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന കാരണം പറഞ്ഞാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എഎസ്ഐ പ്രമോദ് യാത്രക്കാരനെ മർദ്ദിച്ചത്. ബില്ലില്ലെന്ന കാരണം പറഞ്ഞ് വിദേശിയെക്കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച പൊലീസിനിയെും, നടുറോഡില്‍ കൊച്ചുകുട്ടിയെ അപമാനിച്ച പിങ്ക് പൊലീസിനെയും ഈ ദിവസങ്ങളില്‍  കേരളം കണ്ടു. സാധാരണക്കാരുടെ മേല്‍ കുതിരകയറാന്‍ ഏമാന്‍മാര്‍ക്ക് ഒരു മടിയുമില്ലാത്തപ്പോള്‍ ഗൂണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും ലഹരിമാഫിയയും കേരളത്തില്‍ അഴിഞ്ഞാടുന്നു. പിണറായി വിജയന്റെ പൊലീസനെക്കൊണ്ട് ഭരണമുന്നണിക്കാര്‍ പോലും സഹികെട്ടിരിക്കുന്നു.  നാടിന് കാവലാകേണ്ട കാക്കിപ്പട നാട്ടുകാര്‍ക്ക് പേടിസ്വപ്നമായി മാറുകയാണ്. ഇതിനോ പൊലീസ്?

MORE IN COUNTER POINT
SHOW MORE