മൗനം തുടര്‍ന്ന് സര്‍ക്കാര്‍; ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നത് ആര് ?

cpn
SHARE

രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന  ചോദ്യത്തിന് ദേശീയപതാക, ദേശീയഗാനം, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയെ മാനിക്കണമെന്ന് വിവക്ഷിക്കുന്ന ഭരണഘടനാ അനുച്ഛേദം 51എ ആയിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി.  രാഷ്ട്രപതിയും ഗവര്‍ണറും ഭരണഘടനാ സ്ഥാപനങ്ങളാണെന്ന് സംസ്ഥാന ഭരണത്തലവന്‍ ഓര്‍മ്മിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയാണ്. രാജ്യത്തിന്‍റെ പ്രഥമ പൗരനെ കേരളം അവഹേളിച്ചെന്ന ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്.  എന്നാല്‍ രമേശ് ചെന്നിത്തല പുറത്തുവിട്ട വാര്‍ത്ത ഇന്നും ഏറ്റെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, ഭരണഘടനാസ്ഥാപനങ്ങളെ അവഹേളിക്കുന്നത് ആര് ? 

MORE IN SPECIAL PROGRAMS
SHOW MORE