രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചോ കേരളം? പിന്നില്‍‌ കളിച്ചോ?

Counter-Point
SHARE

കേരളത്തിലെ സര്‍വകലാശാലകളുടെ തലപ്പത്ത് തുടരില്ല എന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  പറഞ്ഞത് രാജ്യത്തിന്റെ അഭിമാനത്തിനു തന്നെ ക്ഷതമേല്‍പ്പിക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ്. താന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഗവര്‍ണര്‍ പറഞ്ഞ അക്കാര്യമാണ് ഇന്ന് ചോദ്യ രൂപേണ രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഓണററി ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചതാണ് രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമെനന്ാണ് ചെന്നിത്തല സൂചിപ്പിക്കുന്നത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ചോ കേരള സര്‍വകലാശാല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേരള സര്‍ക്കാരോ ? രാഷ്ട്രപതിയുടെ ഡി ലിറ്റോ തര്‍ക്ക കാരണം ?

MORE IN COUNTER POINT
SHOW MORE