തരൂര്‍ കോൺഗ്രസിന് മെരുങ്ങില്ലേ?; ഈ കളിയില്‍ ആരുടെ നിലപാടാണ് ശരി?

Counter-Point-28-12-845
SHARE

വികസനവിഷയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ശശി തരൂര്‍ എം.പിയെ മെരുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കേരളത്തില്‍ കോണ്‍ഗ്രസ്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ പൊതുനിലപാടില്‍ ഒപ്പു ചാര്‍ത്താതെ മാറിനിന്ന തരൂര്‍ ദേശീയ ആരോഗ്യസൂചികയില്‍ കേരളം വീണ്ടും ഒന്നാമതെത്തിയതിനെ സദ്ഭരണമായി പ്രകീര്‍ത്തിച്ചതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ്. 

യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂർ കത്ത് നൽകിയെന്ന് വി.ഡി.സതീശന്‍ അവകാശപ്പെട്ടു. ഇന്നും തരൂരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ഗാലറിയിലിരുന്ന് കാര്യങ്ങള്‍ വീക്ഷിക്കുകയാണ് സി.പി.എം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വികസനരാഷ്ട്രീയത്തില്‍ തരൂരോ കോണ്‍ഗ്രസോ ശരി?

MORE IN COUNTER POINT
SHOW MORE