അക്രമം ആരുടെ വീഴ്ച?; കിറ്റക്സ് മേധാവിയുടെ ഉത്തരവാദിത്തമെത്ര?

cp
SHARE

നമ്മുടെ പൊലീസ് സേനാംഗങ്ങള്‍ ഇത്ര അപമാനിക്കപ്പെട്ട്, ജീവാപായം ഭയന്ന് ദുര്‍ബലരായി എവിടെയും നിന്നിട്ടുണ്ടാകില്ല. ഇന്നലെ പുലര്‍ച്ചെ കിറ്റെക്സ് ഗാര്‍മെന്റ്സില്‍ സംഭവിച്ചപോലെ. സംസ്ഥാനത്തൊരു വ്യവസായശാലയിലും ഇത്രയധികം തൊഴിലാളികള്‍ അക്രമക്കേസില്‍ പ്രതികളുമായിട്ടില്ല. അങ്ങനെ ക്രിസ്മസ് രാത്രിയില്‍ എറണാകുളം കിഴക്കമ്പലത്ത് നടന്നതെല്ലാം അന്വേഷണത്തിന്റെ വഴിയിലും രാഷ്ട്രീയത്തിന്റെ വഴിയിലും ചര്‍ച്ചയായി തുടരുകയാണ്. കസ്റ്റഡിയിലെടുത്ത എല്ലാവരെയും, എന്നുവച്ചാല്‍ 162പേരെയും പ്രതികളാക്കി പൊലീസ്. അവരെ ജയിലുകളിലേക്ക് വിട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത് കുന്നത്തുനാട് സിഐയെ വധിക്കാന്‍ അന്‍പതോളം പേര്‍ ശ്രമിച്ചുവെന്നാണ്. ഇതിനൊക്കെ എങ്ങനെ ഒരുകൂട്ടം തൊഴിലാളികള്‍ക്ക് ധൈര്യംവന്നുവെന്ന് കിറ്റെക്സ് എംഡിയെ ലക്ഷ്യംവച്ച് ചോദ്യമുന നീണ്ടു. എന്നാല്‍ വെറും 23 പേരാണ് കുറ്റംചെയ്തതെന്നും ബാക്കിയുള്ളവരെ ഒരു കാരണവുമില്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു എന്നുമാണ് സാബും എം.ജേക്കബ് ആരോപിക്കുന്നത്. എന്നെയാണ് വേണ്ടതെങ്കില്‍ എന്നെ തുറുങ്കലില്‍ അടയ്ക്കൂ എന്നും കിറ്റെക്സ് എംഡി സര്‍ക്കാരിനോട്. അപ്പോള്‍, കിഴക്കമ്പലത്ത് നടന്നതില്‍ കിറ്റക്സ് മേധാവിയുടെ ഉത്തരവാദിത്തമെത്രയാണ്? പൊലീസ് നീക്കം സാബു എം ജേക്കബ് ആരോപിക്കുംവിധമോ? കൗണ്ടര്‍പോയന്റ് വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE