അനുമതിക്ക് മുന്നേ കെ റെയിലിന് കല്ലിടൽ; പ്രക്ഷോഭക്കാരെ സര്‍ക്കാര്‍ കേള്‍ക്കേണ്ടേ?

cp
SHARE

പ്രതിഷേധം ശക്തമാകുന്നു. കുടുതല്‍ പൊലീസിനെ വിന്യസിച്ച് കൊല്ലം കൊട്ടിയം മേഖലയിലെ സര്‍വേ പൂര്‍ത്തിയാക്കാനാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കം. വീടുകളിലെ ആത്മഹത്യാശ്രമം തടയാന്‍ അഗ്നിരക്ഷാസേനയെ രംഗത്തിറക്കാനും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നു. അതേസമയം കോട്ടയത്തും ഫറോക്കിലുമെല്ലാം പ്രതിഷേധം ശക്തമാണ്. അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് പ്രതിഷേധമറിയിച്ച് യുഡിഎഫ് എംപിമാർ. പദ്ധതി ആരംഭിക്കുന്നതിന് ഒരനുമതിയും സർക്കാരിന് നൽകിയിട്ടില്ലെന്ന് മന്ത്രി മറുപടി നൽകിയതായി എം പിമാർ അറിയിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അനുമതിക്കും മുന്നേ ആശങ്കയുടെ കല്ലിടുന്നത് നീതിയോ?

MORE IN KERALA
SHOW MORE