വിവാഹപ്രായം ഉയർത്തുന്നത് സ്ത്രീ ശാക്തീകരണമോ? എങ്ങനെ എതിർക്കും?

Counter-Point
SHARE

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാടകീയമായി ലോക്സഭയില്‍ അവതരിപ്പിച്ചശേഷം സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബാല വിവാഹനിരോധന നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബില്ലിന്‍റെ പകര്‍പ്പ് പ്രതിക്ഷം കീറിയെറിഞ്ഞു. ബില്‍ മതേതരസ്വഭാവമുള്ളതാണെന്നും സ്ത്രീസംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ െഎതിഹാസിക ചുവടുവയ്പ്പാണെന്നും സ്മൃതി ഇറാനി . ഈ തീരുമാനം ചിലര്‍ക്ക് വേദനയുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി . ശക്തമായി എതിര്‍ക്കുന്നുവെന്ന് മുസ്‍ലിംലീഗ്. സര്‍ക്കാരിന് തിടുക്കം കൂടുതലെന്നു കോണ്‍ഗ്രസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിവാഹപ്രായത്തില്‍ സ്ത്രീശാക്തീകരണം ഉയരുമോ?

MORE IN COUNTER POINT
SHOW MORE