തെരുവിൽ പിടയുന്ന ജീവനുകൾ; രാഷ്ട്രീയ കൊലകള്‍ക്ക് പരിഹാരമെന്ത് ?

Counter-Point
SHARE

തിരുവല്ലയിലെ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം ആണെന്നും അല്ലെന്നുമുള്ള വാക് പോര് സിപിഎം–ബിജെപി നേതാക്കള്‍ക്കിടയില്‍ തുടരുകയാണ്. സന്ദീപിന്‍റെ കൊലപാതക കാരണം എന്തു തന്നെയായാലും ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത നീചമായ കുറ്റകൃത്യമാണ് നടന്നത്. നാട്ടിലെ എല്ലാക്കാര്യങ്ങളിലും സജീവമായിരുന്ന ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരനെയാണ് ഇല്ലാതാക്കിയത്. വര്‍ഷാവര്‍ഷം കേരളത്തില്‍ ഇത്തരത്തില്‍ നിരവധി മനുഷ്യജീവനുകളാണ് തെരുവില്‍ പിടഞ്ഞുതീരുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ 2016 മുതല്‍ 2021 ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഏതാണ്ട് മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജീവച്ഛവങ്ങളായി കഴിയുന്നവര്‍ വേറെയും. കൗണ്ടര്‍ പോന്‍റ് പരിശോധിക്കുന്നു, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമെന്ത് ?

MORE IN COUNTER POINT
SHOW MORE