വിലക്കയറ്റത്തിലും തമ്മില്‍തല്ലോ? കേന്ദ്രം എന്തു ചെയ്തു? സംസ്ഥാനമോ?

counter-point
SHARE

കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം. പച്ചക്കറി വില കുത്തനെ കുതിക്കുകയാണ്.തക്കാളി വില കിലോയ്ക്ക് 110 രൂപ കടന്നു. പച്ചക്കറി ഇനങ്ങള്‍ക്കെല്ലാം ഇരട്ടി വില നല്‍കേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍. കനത്ത മഴയാണ് പച്ചക്കറിക്ക് വില കൂടാന്‍ കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുമ്പോള്‍ രാജ്യത്താകെയുള്ള വിലക്കയറ്റത്തില്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചത് റിസര്‍വ് ബാങ്കാണ്. കോണ്‍ഗ്രസ് വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകപ്രക്ഷോഭത്തിലാണ്. സി.പി.എമ്മും ഇന്ന് സംസ്ഥാനവ്യാപകമായി കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തി. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ വിലക്കയറ്റത്തില്‍ സ്വന്തം നിലയ്ക്ക് എന്തു ചെയ്യുന്നുവെന്ന് കേരളത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യം. ഇന്ധന വില കുറയ്ക്കാന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡോയില്‍ വിപണിയിലെത്തിക്കാനുള്ള സുപ്രധാന തീരുമാനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. പക്ഷേ അതു മതിയോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിലക്കയറ്റത്തില്‍ ഉത്തരവാദിത്തമാര്‍ക്ക്?

MORE IN COUNTER POINT
SHOW MORE