ആ പെണ്‍കുട്ടിയോട് എസ്എഫ്ഐ ചെയ്തതെന്ത്?; ആക്ഷേപങ്ങൾക്ക് മറുപടിയെന്ത്?

Counter
SHARE

എഐഎസ്എഫ് എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന നേതാവ് ഈ പറയുന്നത് എസ്എഫ്ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയെക്കുറിച്ചാണ്. ഈ പെണ്‍കുട്ടിയുടെ മുഖം കാണിക്കാന്‍ നിവൃത്തിയില്ല. കാരണം ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് എംജി സര്‍വകലാശാല ക്യാംപസില്‍വച്ച് ഇന്നലെ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നാണ്. സെനറ്റ്– സ്റ്റുഡന്റ്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പാണ് പശ്ചാത്തലം. എഐഎസ്എഫ് പ്രതിനിധികളെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ശാരീരികമായി അതിക്രമിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നുമാണ് ഈ പെണ്‍കുട്ടി പറയുന്നത്. പൊലീസ് പത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റാനാണ് എഐഎസ്എഫിന്റെ ശ്രമമെന്ന് എസ്എഫ്ഐ പ്രതികരിച്ചു. എന്നാല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തിന്റെ അന്തസത്ത മനസിലാക്കാന്‍ കഴിയാത്ത ഒരാള്‍ക്കൂട്ടം മാത്രമായി എസ്എഫ്ഐ അധപതിച്ചതിന്റെ തെളിവാണ് കണ്ടതെന്ന് എഐഎസ്എഫിന്റെ സഹോദര സംഘടന എഐവൈഎഫ് ആരോപിച്ചു. അക്രമികള്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഈ പെണ്‍കുട്ടിയുടെ ആക്ഷേപങ്ങള്‍ക്ക് എസ്എഫ്ഐയ്ക്ക് പഴുതില്ലാത്ത മറുപടി കയ്യിലുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...