കേരളത്തെ കാത്തിരിക്കുന്നതെന്ത്?; അതിതീവ്രമഴ നേരിടാൻ സജ്ജമോ?

cp
SHARE

വീണ്ടും തീവ്രമായ മഴയെ നേരിടാന്‍ കേരളം ഒരുങ്ങുന്നു. നാളെ മുതല്‍ വ്യാപകമാകുന്ന മഴ മറ്റന്നാള്‍ അതിതീവ്രമഴയായേക്കുമെന്നാണ് മുന്നറിയിപ്പ്. മഴവെള്ളത്തെ ഉള്‍ക്കൊള്ളാന്‍ വേണ്ടി ഇടുക്കി ചെറുതോണി ഡാമടക്കമുള്ള പ്രധാന അണക്കെട്ടുകള്‍ ഇന്നു തുറന്നു. ആലുവ വരെ പെരിയാര്‍ തീരം അതീവജാഗ്രതയിലാണ്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവജാഗ്രതപാലിക്കാനും അപകടസാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിതാമസിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കേരളത്തിന്റെ കാലാവസ്ഥാമുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടുവെന്നു പ്രതിപക്ഷം. ദുരന്തനിവാരണം പരാജയപ്പെട്ടെന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പരസ്യവിമര്‍ശനം.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അടുത്ത മണിക്കൂറുകളിലേക്ക് കൃത്യമായി ഒരുങ്ങിയോ കേരളം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...