ഈ ശിക്ഷയെ കുറച്ചുകാണണോ? ജീവന്‍ എടുക്കുന്നതാകണോ ശിക്ഷ?

Counter-Point
SHARE

കൊല്ലം അഞ്ചലിലെ ഉത്രയെന്ന പെണ്‍കുട്ടിയെ വിവാഹംചെയ്ത ഉടന്‍ തുടങ്ങിയതാണ് അവളെ ഇല്ലാതാക്കാനുള്ള ഭര്‍ത്താവ് സൂരജിന്റെ ആലോചന. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കി സ്വത്ത് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന് കണ്ടുപിടിച്ച വഴി ഇനിയും കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ഒന്ന്. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുക. രാജ്യത്തുതന്നെ മുമ്പ് ഇങ്ങനെ രണ്ട് സംഭവങ്ങളേയുണ്ടായിട്ടുള്ളു. അതിലൊന്നും പ്രതിയെ ശിക്ഷിക്കാനായില്ല. ഇവിടെ ഒരു തവണ അണലിയെക്കൊണ്ട് കടിപ്പിച്ചു. അവള്‍ മരണത്തോട് മല്ലിട്ട് തിരിച്ചുവന്നു. ആ മല്ലിടലൊന്നും സൂരജിലൊരു മാറ്റവും ഉണ്ടാക്കിയില്ല. വെറും രണ്ടാഴ്ചയുടെ വ്യത്യാസത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് പിന്നെയും ഉത്രയെ കടിപ്പിച്ചു അയാള്‍. ഉഗ്രവിഷമേറ്റ് ഉത്ര മരിച്ചു. പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഒന്നുമാത്രമായി ഒതുങ്ങുമായിരുന്ന ഈ സംഭവം ഉത്രയുടെ രക്ഷിതാക്കള്‍, പരാതി ഏറ്റെടുക്കുന്ന റൂറല്‍ എസ്പി, പിന്നെ കേസ് അന്വേഷിക്കുന്ന സംഘം, പ്രോസിക്യൂഷന്‍ എല്ലാ ചേര്‍ന്നപ്പോള്‍ സൂരജെന്ന ചെറുപ്പക്കാരന് ഇനിയുള്ള കാലം ജയിലില്‍ എന്ന ശിക്ഷയൊരുക്കി. ആ ദിവസമാണ് കടന്നുപോകുന്നത്. പൊലീസും പ്രോസിക്യൂഷനും തൃപ്തരാണ്. ഉത്രയുടെ അമ്മയും അച്ഛനും പക്ഷെ അല്ല. സമൂഹമാധ്യമങ്ങളിലടക്കം നാടാകെ ഉയരുന്ന വലിയൊരാവശ്യവും ഇതുപോര, സൂരജിന്റെ ജീവനെടുക്കുന്നതാകണം ശിക്ഷയെന്നാണ്. അങ്ങനെയാകണോ? ഈ ശിക്ഷയെ കുറച്ചുകാണുന്നതെങ്ങനെ? സമൂഹത്തിന് നമ്മളാഗ്രഹിക്കുന്ന സന്ദേശം നല്‍കുക എന്ന ഉത്തരവാദിത്തം ഒരു ന്യായാധിപനുമേല്‍ നമുക്ക് സ്ഥാപിക്കാനാകുമോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...