ഇതെന്ത് ജനാധിപത്യം?; യുപിയിൽ നേതാക്കളെ തടയാൻ എന്തധികാരം?

cp
SHARE

ഉത്തര്‍പ്രദേശില്‍ ഏകാധിപത്യവാഴ്ചയെന്ന് കോണ്‍ഗ്രസ്. ലഖിംപൂര്‍ സംഭവത്തിനു ശേഷം എല്ലാ ജനാധിപത്യഅവകാശങ്ങളും നിഷേധിച്ചുകൊണ്ടാണ് യു.പി.സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് പ്രതിപക്ഷം. 

യോഗി സര്‍ക്കാരിന്റെ വിലക്കുകള്‍ മറികടന്ന്  ലഖിംപുരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയും യു.പി.സര്‍ക്കാര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. . ലഖ്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനോട് പൊലീസ് വാഹനത്തില്‍ ലഖിംപുരിലേക്ക് പോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്  പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച രാഹുലിനെ പിന്നീട് സ്വകാര്യവാഹനത്തില്‍ പോകാന്‍ അനുവദിച്ചു. കര്‍ഷകരെ ആക്രമിക്കുന്നതും കുറ്റക്കാരെ സംരക്ഷിക്കുന്നതും ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നേതാക്കളെ തടയുന്ന ജനാധിപത്യം പ്രയോഗിക്കുന്നത് ഏതധികാരം?

MORE IN COUNTER POINT
SHOW MORE
Loading...
Loading...