പൊലീസ് മോൻസനെ ഇത്രകാലം കാത്തുവച്ചോ?; ഇപ്പോൾ അന്വേഷണം നേർവഴിയിലോ?

Counter-Point
SHARE

ഈ കേട്ട വാക്കുകളുടെ വഴിയിലൂടെയാണ് മോന്‍സന്‍ മാവുങ്കലെന്ന വ്യക്തിയും വിവാദവും വാര്‍ത്തയായി ഇന്ന് സഞ്ചരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നുപിരിയുമ്പോള്‍, കെ.സുധാകരനെ ലക്ഷ്യമിട്ട് പ്രചാരണം തല്‍ക്കാലം വേണ്ടെന്നാണ് തീരുമാനം. പൊലീസ് അന്വേഷണം നല്ല രീതിയിലെന്ന് മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിച്ചു. യോഗശേഷം വാര്‍ത്താസമ്മേളനം നടത്തിയ ആക്ടിങ് സെക്രട്ടറി കെ.സുധാകരന്റെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് ആരോപിച്ചു. പ്രതിപക്ഷത്തുനിന്ന് കേട്ട ശബ്ദം പക്ഷെ മുന്‍ പൊലീസ് മേധാവിയെ ആക്രമിച്ചുള്ളതാണ്. ലോക്നാഥ് ബെഹ്റക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം. കൊച്ചി മെട്രോയിലെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തണം. ഒപ്പം പി.ടി തോമസ് ഇങ്ങനെകൂടി പറഞ്ഞു, പിണറായി വിജയന്റെ കാലത്ത് തട്ടിപ്പിലെ കൂട്ടുപ്രതികളും കാവലാളുമായി പൊലീസ് മാറിയെന്ന്. അപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് ഇതാണ്. അന്വേഷണം നേര്‍വഴിയിലോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...